ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്
കണ്ണൂർ പഴയങ്ങാടി ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി. മംഗ്ളൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് കടയിലേക്ക് ഇടിച്ചു കയറിയത്. ഇന്നലെ രാത്രി പത്തേകാലിനാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ ഡിണ്ടിഗൽ മധുര മീനാക്ഷി നഗറിലെ ഈശ്വരന് പരുക്കേറ്റു. എരിപുരം ട്രാഫിക് സർക്കിളിന് സമീപമാണ് അപകടമുണ്ടായത് . പഴയങ്ങാടി പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് കെ.എസ്.ടി.പി റോഡിൽ വാഹന ഗതാഗതം മുടങ്ങി.