കോട്ടയം: പാറോലിക്കൽ-
കാരിത്താസ് റെയിൽവേ
ഗേറ്റുകൾക്കിടയിൽ അജ്ഞാത
യുവാവിനെ ട്രെയിൻ തട്ടി മരിച്ച
നിലയിൽ കണ്ടെത്തി.
40 വയസ്സുള്ള പുരുഷനാണ്
മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 7.30ന് വിവരം
ലഭിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ
പൊലീസ് ട്രാക്കിലൂടെ രണ്ട്
കിലോമീറ്ററോളം നടത്തിയ
തിരച്ചിലിലാണ് മൃതദേഹം
കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം മെഡിക്കൽ കോളജ്
മോർച്ചറിയിലേക്ക് മാറ്റി.
അരമണിക്കൂറോളം ട്രെയിൻ
ഗതാഗതം തടസ്സപ്പെട്ടു.
.jpg)