കൊച്ചി: കുമ്ബളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

 കൊച്ചി: കുമ്ബളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്

രഞ്ജിത്തിന്റെ മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.


ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് താഴെ ഒരാള്‍ കിടക്കുന്നതായി കണ്ടിരുന്നു.


കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാകാമെന്ന നിഗമനത്തില്‍ ഇവിടെയെത്തിയ നാട്ടുകാര്‍ രഞ്ജിത്തിന്റെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടു.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇത് കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.



Post a Comment

Previous Post Next Post