ബൈക്ക് ജെ.സി.ബിയിൽ ഇടിച്ച് യുവാവ് മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് ജെ.സി.ബിയിൽ ഇടിച്ച് യുവാവ് മരിച്ചു. മുടിയൂർക്കോണം കണ്ണംപാണ്ടിയിൽ വടക്കേതിൽ നിധീഷാണ്(28) മരിച്ചത്.
ഇന്നലെ രാത്രി ഏഴുമണിയോടെ പന്തളം-മാവേലിക്കര റോഡിൽ മുടിയൂർക്കോണം വെള്ളാപ്പള്ളിൽ ജങ്ഷന് സമീപമായിരുന്നു അപകടം.
റോഡരികിലെ വീട്ടിൽ കുഴൽ കിണർ കുഴിക്കുന്നതിനിടയിൽ പുതഞ്ഞ ലോറി ജെ.സി.ബി ഉപയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. ഈ സമയം ഐരാണിക്കുടി ഭാഗത്ത് നിന്നു വന്ന നിധീഷിന്റെ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായതു. അപകടത്തിൽ നിധീഷ് തൽക്ഷണം മരിച്ചു.