പാലക്കാട് ഒലവക്കോടിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

 പാലക്കാട് ഒലവക്കോടിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവം ബാറിൽ മദ്യപിക്കാൻ എത്തിയ ആളുടെ ബൈക്ക് കാണാതായതിന്റെ പേരിൽ..! 

പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.


മുണ്ടൂര് കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറില്‍ മദ്യപിക്കാന്‍ കയറിയിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഒരു യുവാവിനെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലും വാക്കേറ്റത്തിനുമൊടുവിലാണ്‌ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.


ചില നാട്ടുകാരും റഫീഖിനെ മര്‍ദ്ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് റഫീഖ് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചാണ് പോലീസിനെ ഏല്‍പ്പിച്ചത്. കൂടുതല്‍ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍





Post a Comment

Previous Post Next Post