ചെത്തല്ലൂർ മുറിയങ്കണ്ണി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

 പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.


പാലക്കാട്‌ 

ചെത്തല്ലൂർ: താഴെക്കോട് വെള്ളപ്പാറ സ്വദേശി പടപാറക്കൽ ബെനഡിക് (20) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സൈക്കിളിൽ പ്രഭാത സവാരി നടത്തുന്നതിനിടെ ചെത്തല്ലൂർ ഭാഗത്ത് മുറിയങ്കണ്ണി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ബെനഡിക് എന്ന് പ്രദേശവാസികൾ പറഞ്ഞു.


പുഴയിലെ കയത്തിൽപ്പെട്ടാണ് അപകടം. ബെനഡിക് സൈക്കിൾ നിർത്തി കുളിക്കാനിറങ്ങുന്നത് മറുകരയിൽ ഉള്ളവർ കാണുന്നുണ്ടായിരുന്നു. യുവാവ് അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കി ഇവർ നീന്തി അടുത്തെത്തിയപ്പോഴേക്കും വെള്ളത്തിൽ മുങ്ങിയിരുന്നു.


പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ യുവാവിനെ നാട്ടുകാർ യുവാവിനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. പുഴയിൽ വെള്ളം കുറവാണെങ്കിലും കയങ്ങളുള്ളത് അപകടത്തിന് കാരണമാവുമെന്നും പുഴയിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.




Post a Comment

Previous Post Next Post