അടൂര്‍ KSRTC ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ യാത്രക്കാരായ സ്ത്രീ മരിച്ചു ഭർത്താവി ഗുരുതരന് പരിക്ക്

 അടൂര്‍: ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഭാര്യ മരിച്ചു.

പന്തളം കുരമ്ബാല മാവരപ്പാറ പ്ലാവിളയില്‍ ലീലാമ്മ(49) ആണ് മരിച്ചത്. ഭര്‍ത്താവ് രാജു വര്‍ഗ്ഗീസ്(50) ന് പരുക്കേറ്റു.


വ്യാഴാഴ്ച രാത്രി 7.40ന് അടൂര്‍-ഭരണിക്കാവ് റോഡില്‍ വെള്ളക്കുളങ്ങരയിലാണ് അപകടം നടന്നത്. പന്തളം തോന്നല്ലൂര്‍ പ്രോംപ്ട് മോട്ടോഴ്സിലെ ജീവനക്കാരിയാണ് ലീലാമ്മ. ഭര്‍ത്താവ് രാജു പന്തളം മെഡിക്കല്‍ മിഷന്‍ ഭാഗത്തെ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്.


ആറുമാസമായി കടമ്ബനാട് മാഞ്ഞാലിയില്‍ ലീലാമ്മയുടെ സഹോദരിയുടെ വീട്ടിലാണ് ഇരുവരും താമസം. ജോലി കഴിഞ്ഞ് മടങ്ങിയ ലീലാമ്മയെയും കൂട്ടി രാജു പോകും വഴിയാണ് അപകടം. ബസ് കൊല്ലം ഭാഗത്തു നിന്നും അടൂരിലേക്ക് വരുകയായിരുന്നു. മക്കള്‍: ക്രിസ്റ്റോ, ക്രിസ്റ്റി. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.



Post a Comment

Previous Post Next Post