ബസും ലോറിയും കൂട്ടിയിടിച്ച്‌ ഏഴു പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്ക്



ഹുബ്ബള്ളി: () കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ വന്‍ വാഹനാപകടം. ബസും ലോറിയും കൂട്ടിയിടിച്ച്‌ ഏഴു പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ഹുബ്ബള്ളിയുടെ പ്രാന്തപ്രദേശത്ത് പാസഞ്ചര്‍ ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവര്‍ ഹൂബ്ലിയിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

കോലാപൂരില്‍ നിന്ന് ബംഗ്ലൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസ് തിങ്കളാഴ്ച അര്‍ധരാത്രി 12:30 നും ഒരുമണിക്കും ഇടയില്‍ ധാര്‍വാഡിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post