പൂരപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി
മലപ്പുറം പരപ്പനങ്ങാടി പുത്തിരിക്കൽ സ്വദേശിനി 17വയസ്സുകാരി ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പൂരപ്പുഴ പാലത്തിൽനിന്നും പുഴയിൽ ചാടുകയായിരുന്നു.
പുഴയിൽ ചാടിയ കുട്ടിയെ അധി സഹസികമായി യുവാക്കൾ രക്ഷപ്പെടുത്തി ,ചിറമംഗലം അറ്റത്തങ്ങാടി സ്വദേശികളായ ഷാഹിദ്,
അസിബ്, ഫസ്‌ലു റഹ്മാൻ ,എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത് വിദ്യാർത്ഥിനി പുഴയിൽ ചാടുന്ന സമയത്ത് പുഴയുടെ പരിസരത്തു നിൽക്കുകയായിന്ന 3യുവാക്കൾ അധി സഹസികമായി കുട്ടിയെ കരയ്ക്കെത്തിക്കുകയും ഉടൻ പരപ്പനങ്ങാടി ജനസേവ ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു ഇപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു
ഹോസ്പിറ്റലിൽ എത്തിക്കാനും ബന്ധുക്കളെ കണ്ടെത്താനും പരപ്പനങ്ങാടി ഡിവിഷൻ 23 കൗൺസിലർ കൂടിയായ ജാഫർ അലി അറ്റത്തങ്ങാടി വലിയ പങ്ക് വഹിച്ചു
24/05/2022
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

