കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

 റോഡരികിൽ 45 കാരൻ മരിച്ച നിലയിൽ.. ശരീരത്തിൽ പാടുകൾ



കായംകുളം : കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാക്കനാട് ഊടത്തിൽ ജംഷനിന് സമീപം റോഡിലാണ് ഇന്നലെ രാത്രി 12മണിയോട് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണ് എന്ന് വ്യക്തമല്ല. അയൽവാസികളുടെ മൊഴി പ്രകാരം ചില തർക്കങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു. മരിച്ച വ്യക്തിയുടെ ശരീരത്തിൽ ചില പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.
ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post