ബസ്സും ട്രാവല്ലാറും കൂട്ടി ഇടിച്ച് രണ്ടു പേർ മരണപ്പെട്ടു നിരവധി പേർക്ക് പരിക്ക്

 

 

മുടപ്പല്ലൂർ കരിപ്പാലിയിൽ 

.ബസ്സും ട്രാവല്ലാറും കൂട്ടി ഇടിച്ച്  രണ്ടു പേർ മരിച്ചു  നിരവധി പേർക്ക് പരിക്ക്



വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലറും ബസും കൂടിയിടിച്ച് രണ്ടു പേർ മരിച്ചു. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും  ആളുകളെ ഹോസ്പിറ്റലിലേക്ക് മാറ്റി . നിരവധി ആളുകൾക്ക് പരിക്ക് . ഇന്നലെയും ഇവിടെ അപകടം നടന്നിരുന്നു. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും തൃശ്ശൂർ ദിശയിലേക്ക് പോകുന്ന  ട്രാവലറിലാണ് ബസ് ഇടിച്ചത്. KL04AM2026 ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത് ഇവിടെ റോഡ് തെന്നുന്നത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്

ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി എന്നിവരാണ് മരിച്ചത്. തിരുവല്ലയില്‍ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന  ട്രാവലറുമാണ് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.




Post a Comment

Previous Post Next Post