താനൂർ: മൂലക്കൽ കണ്ടെയ്നർ ലോറിയും ചരക്ക്‌ ലോറിയും കൂട്ടി ഇടിച്ച് അപകടം





മലപ്പുറം 

താനൂർ: മൂലക്കൽ വളവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചാണ്

അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും

ആലുവയ്ക്ക് പോവുകയായിരുന്നു

ചരക്കുവണ്ടിയും, കോഴിക്കോട്

ഭാഗത്തേക്ക് പോവുകയായിരുന്ന

കണ്ടെയ്നർ ലോറിയും തമ്മിൽ

ആണ് കൂട്ടിയിടിച്ചത്. പുലർച്ചെ 5.30

മണിയോടെയാണ് അപകടമുണ്ടായത്. ചരക്കു ലോറി ഡ്രൈവർക്ക്  പരിക്കേറ്റു. ലോറിയിൽ നിന്നും റോഡിൽ പരന്നൊഴുകിയ

രാസപദാർത്ഥം താനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് അപകടം ഒഴിവാക്കി. 

താനൂർ എസ്.എച്.ഒ ജീവൻ

ജോർജിന്റേയും, എസ്.ഐ

ശ്രീജിത്തിന്റേയും ട്രോമാകെയർ

വളണ്ടിയർമാരുടെയും

നേതൃത്വത്തിൽ ഗതാഗതം

നിയന്ത്രിച്ചു.

Post a Comment

Previous Post Next Post