സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇന്ന് രണ്ടു വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചിരിക്കുന്നത്. ആലുവയില്‍ ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവാണ് 14 മുങ്ങിമരിച്ചത്.
കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
പാടത്തിറങ്ങിയപ്പോള്‍ ചതുപ്പില്‍പ്പെട്ടായിരുന്നു അപകടമുണ്ടായത്. മുപ്പത്തടം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്
അതേസമയം, കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ മുങ്ങി മരിച്ചു
കോഴിക്കോട് കൊളത്തറ റഹ്മാന്‍ ബസാര്‍ അരീക്കുളത്തിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല..
.jpeg)