ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റുആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കമ്ബനിപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ പട്ടേരിപ്പുറം ഓടശേരില്‍ നിഷ (21), പാതാളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ആലങ്ങാട് കൈലാസത്തില്‍ പ്രശാന്ത് (30), പറവൂര്‍ കവലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ചുണങ്ങംവേലി മനയില്‍ യാസര്‍ (24), മാളികപ്പീടികയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യു.സി കോളേജ് ചക്കിയാത്ത് സനോജ് (36), ജെനി (30), അമാനു (7), അനയ (5), കരുമാല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ തായിക്കാട്ടുകര മറ്റക്കല്‍ മുഹമ്മദ് സാലി (34), കമ്ബനിപ്പടിയിലെ വാഹനാപകടത്തില്‍ മാലിപ്പുറം മുല്ലപ്പിള്ളി ഇന്‍ഷാദ് (31) എന്നിവര്‍ക്കും പരിക്കേറ്റു.

ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമ്ബാവൂര്‍ കുറുപ്പംപടിയില്‍ കാറിന് പുറകില്‍ മറ്റൊരു കാറിടിച്ച്‌ വണ്ണപ്പുറം പേരംപ്ലാക്കില്‍ ശ്രീജിത്തിന്റെ ഭാര്യ ജീഷ്മക്ക് (24) പരിക്കേറ്റു. ആലുവ മാര്‍ക്കറ്റ് റോഡിലൂടെ നടന്നുപോവുകയായിരുന്നു വെസ്റ്റ് ബംഗാള്‍ സ്വദേശിക്ക് ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റു. വെസ്റ്റ്ബംഗാള്‍ ഉത്തര്‍തല്‍ബരി സ്വദേശി മുഹമ്മദ് ജഹാംഗീറിനാണ് (30) പരിക്കേറ്റത്. കോട്ടപ്പുറത്ത് ഓട്ടോറിക്ഷ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ആലുവ നേതാജി റോഡില്‍ ഡിവൈന്‍ വില്ലയില്‍ ഏലിയാസിനാണ് (61) പരിക്കേറ്റത്. ഇവരെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post