റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച്‌ വ്യാപാരി മരിച്ചു.തലശേരി: കതിരൂര്‍ അഞ്ചാംമൈലില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച്‌ വ്യാപാരി മരിച്ചു. എരുവട്ടി പൂളബസാറിലെ എന്‍.

ചന്ദ്ര ( 73 ) നാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് അപകടം.കതിരൂര്‍ അഞ്ചാം മൈല്‍ പ്രകാശിന് സമീപം നിന്നും റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂത്തുപറമ്ബില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ചന്ദ്രനെ ഇടിക്കുകയായിരുന്നു.


ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 73 വയസായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ കതിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്‍്റാണ് ചന്ദ്രന്‍. പവിത്രയാണ് ഭാര്യ. ഷൈജു, ഷിംന , ഷൈനി എന്നിവര്‍ മക്കളാണ്. മരണത്തില്‍ അനുശോചിച്ച്‌ ഇന്ന് കതിരൂരില്‍ വ്യാപാരികള്‍ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിച്ചു.

Post a Comment

Previous Post Next Post