മലപ്പുറം
ദേശീയപാത വളാഞ്ചേരി കാവുംപുറത്തിനു സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്ക്. തലയ്ക്ക് സാരമായി പരുക്കേറ്റ വെട്ടിച്ചിറ പട്ടരക്കല്ല് കൂടശ്ശേരിപ്പാറ സ്വദേശി താഴത്തേക്കാട്ടിൽ മുഹമ്മദ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി സുഹൃത്തിനെ കൂട്ടാനായി വളാഞ്ചേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.