വടകര: കൈനാട്ടിക്കും നാദാപുരം
റോഡിനും ഇടയിൽ കെ.ടി.ബസാറിൽ
ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഗ്യാസ്
ലീക്കില്ലാത്തതിനാൽ വലിയ അപകടം
ഒഴിവായി.
പുലർച്ചെയാണ് സംഭവം. ടാങ്കറിൽ
നിറയെ ഗ്യാസുമായി
മംഗലാപുരത്തുനിന്നും കൊല്ലത്തേക്ക്
പോകുന്ന ലോറി ദേശീയപാതയിൽ
നിന്നും നിയന്ത്രണം വിട്ട് സമീപത്തെ
പഴയ റോഡിലേക്ക്
മറിയുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും
സ്ഥലത്തെത്തി. പരിശോധനയിൽ
ഗ്യാസ് ചോർച്ചയില്ലെന്ന്
മനസിലായതോടെ ആശ്വാസമായി.
അപകടത്തിൽ ടാങ്കർ ലോറിയുടെ
മുൻഭാഗം തകർന്നു.