കല്ലമ്ബലം പുതുശ്ശേരിമുക്കില്‍ രാജധാനി എന്‍ജിനീയറിങ് കോളേജിലെ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
കരവാരം തേവലക്കാട് പഞ്ചമി ഭവനില്‍ ബാബുവിന്റെ മകന്‍ ഏകലവ്യന്‍ (28) ആണ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ഇദ്ദേഹം അവിവാഹിതനാണ്. മാതാവ് അരുണ, സഹോദരി പഞ്ചമി. സംഭവത്തില്‍ കല്ലമ്ബലം പൊലീസ് കേസെടുത്തു.
