സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു..
തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് പാമ്പ് കടിയേറ്റത്. സ്കൂൾ ബസിൽനിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്.
വിദ്യാർത്ഥിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ കടിച്ചത് അണലിയെന്ന് തിരിച്ചറിഞ്ഞു.
വടക്കാഞ്ചേരിയിലെ മറ്റൊരു എല്‍പി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഈ സ്‌കൂളില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ആനപ്പറമ്പ് സ്‌കൂളിലേക്ക് ക്ലാസുകള്‍ മാറ്റിയിരുന്നു. പാമ്പിനെ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍
