നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിലിടിച്ചു ഒരാൾ മരിച്ചു; കാർ യാത്രികർക്കും, സ്കൂട്ടർ യാത്രികനും പരിക്ക്




നിയന്ത്രണം വിട്ട കാർ

ഇരുചക്രവാഹനങ്ങളിലിടിച്ചു

ഒരാൾ മരിച്ചു; കാർ യാത്രികർക്കും,

സ്കൂട്ടർ യാത്രികനും പരിക്ക്

പനമരം: പനമരം കൈതക്കലിൽ നിയന്ത്രണം വിട്ട കാർ രണ്ട്

ബൈക്കുകളിലും, ഒരു സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകട

ത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതായി പ്രാഥ

മിക വിവരം. ബൈക്ക് യാത്രികനായ കൈതക്കൽ കരിമ്പന

ക്കൽ കെ.സി സുനിൽ (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ

മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരി

ക്കുന്നത്. കാർ യാത്രികരായ കൊണ്ടോട്ടി മേലേപറമ്പ് കാ

വുങ്കൽ കരിമന്നത്ത് വീട് ബഷീർ (32), അബൂബക്കർ (80),

മുബഷീര (18), ആമിന (80) എന്നിവർക്കും, സ്കൂട്ടർ യാത്ര

കനായ കൈതക്കൽ സ്വദേശി ഉമൈസ് (34) നും പരിക്കേറ്റി

ട്ടുണ്ട്. ഇവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ

തേടിയിട്ടുണ്ട്. ഇവരുടെ ആരുടേയും പരിക്ക് സാരമുള്ളത

മല്ലെന്നാണ് പ്രാഥമിക വിവരം. കൊണ്ടോട്ടിയിൽ നിന്നും നാലാം

മൈൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post