വൈത്തിരി: വയനാട് ദേശീയപാതയില്‍ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ രണ്ടു ബൈക്കുകള്‍ ഇടിച്ച് അപകടം. ബൈക്കുകള്‍ ഇടിച്ച് മരത്തില്‍ തട്ടി മറിഞ്ഞ് മലപ്പുറം സ്വദേശികളായ നാലു യുവാക്കള്‍ക്ക് പരിക്കുപറ്റി.
മലപ്പുറം സ്വദേശികളായ മുസ്തഫ (18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ് (19) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
മുഹമ്മദ് റിഷാദിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്കുകള്‍ ഇടിച്ചശേഷം കെ.എസ്.ഇ.ബി ഓഫിസിനു മുന്‍വശത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
