മണ്ണെടുക്കുന്നതിനിടെ പാറ ജെസിബിക്ക് മുകളിൽ അടര്‍ന്നുവീണ് ഓപറേറ്റര്‍ മരിച്ചു .

 കണ്ണൂരിൽ മണ്ണെടുക്കുന്നതിനിടെ പാറ ജെസിബിക്ക് മുകളിൽ അടര്‍ന്നുവീണ് ഓപറേറ്റര്‍ മരിച്ചു .



കണ്ണൂര്‍: മയ്യിലിനടുത്ത് അരിമ്പ്രയില്‍ അര്‍ധരാത്രി മണ്ണെടുക്കുന്നതിനിടെ ജെസിബിക്ക് മുകളില്‍ പാറഅർടർന്നു വീണ് ജെസിബി ഓപറേറ്റര്‍ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ നൗഷാദ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടിഅരിമ്പ്രയിൽ റോഡ് വികസനത്തിന്റെ പേരിൽ വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്. ആറുവരിപ്പാതയുടെ നിര്‍മാണത്തിനെന്ന പേരിലാണ് രാപ്പകലില്ലാതെ മണ്ണ് കൊണ്ടുപോകുന്നത്. മണ്ണെടുക്കുന്നതിനിടയില്‍ മുകളില്‍ നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെസിബിയുടെ മുകളിലേക്ക് അടര്‍ന്നുവീഴുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ പി വി അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാംഗങ്ങള്‍ മൂന്ന് മണിക്കൂറോളം കഠിന പരിശ്രത്തിനൊടുവിലാണ് മണ്ണിനടയില്‍ കുടുങ്ങിയ നൗഷാദിനെ പുറത്തെടുത്തത്.


Post a Comment

Previous Post Next Post