നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ച് കുറ്റിപ്പുറം മൂടാൽ സ്വദേശി മരണപ്പെട്ടു




മലപ്പുറം 
തിരൂർ ആലത്തിയൂരിൽ വാഹനാപകടത്തിൽ കുറ്റിപ്പുറം മൂടാൽ സ്വദേശി മരണപ്പെട്ടു. നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് കുറ്റിപ്പുറം മൂടാൽ സ്വദേശി വകയിൽ കമ്മു മരണപ്പെട്ടു.  
 


ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ആലത്തിയൂരിൽ വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി പോയപ്പോഴാണ് ആകസ്മിക അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്ത് തിരൂർ ആലത്തിയൂരിലാണ് ദാരുണമായ അപകടം ഉണ്ടായത്.ഉടൻ കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഖബറടക്കി 
.............

Post a Comment

Previous Post Next Post