നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു MN കാരശ്ശേരിക്ക് പരിക്ക്



കോഴിക്കോട് ചാത്തമംഗലത്ത് വച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

കോഴിക്കോട് സര്‍വകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം എന്‍ കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തങ്ങളുമായി അറുപതില്‍പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആലോചന , മക്കയിലേക്കുളള പാത, തിരുവരുള്‍, മാരാരുടെ കുരുക്ഷേത്രം ചേകന്നൂരിന്റെ രക്തം , ബഷീറിന്റെ പൂങ്കാവനം, തെളി മലയാളം, വര്‍ഗീയതക്കെതിരെ ഒരു പുസ്തകം തായ് മൊഴി, മലയാള വാക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Post a Comment

Previous Post Next Post