തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ
ബസ് സ്റ്റോപ്പിന് സമീപം
പാണഞ്ചേരി ബൈക്കുകൾ
തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് സാരമായി
പരിക്കേറ്റു. ചിറക്കാക്കോട് സ്വദേശികളായ
പ്രീത് (42), ശോശാമ്മ (72), വടക്കുഞ്ചേരി
വാൽക്കുളമ്പ് സ്വദേശി ഷാജഹാൻ (45)
എന്നിവർക്കാണ് പരിക്കേറ്റത്. ഷാജഹാന്
തലയ്ക്കും കൈക്കും സാരമായ പരിക്കുണ്ട്.
ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകീട്ട്
നാലരയോടെ പാലക്കാട് ഭാഗത്തേക്കുള്ള
പാതയിലാണ് അപകടം സംഭവിച്ചത്. ഒരു
ബൈക്കിന് പുറകിൽ മറ്റൊരു
ബൈക്ക്
ഇടിച്ച് അപകടം സംഭവിച്ചതായാണ് പ്രാഥമിക
നിഗമനം. പീച്ചി പോലീസ് എഎസ്ഐ
കെ.ഷൈജു, ഹൈവേ പോലീസ്
ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി
മേൽനടപടികൾ സ്വീകരിച്ചു.