പ്ലസ് ടു പരീക്ഷാഫലം മരണം രണ്ടായിആലപ്പുഴ: പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു.

ആലപ്പുഴയില്‍ പുറക്കാട് നാഗപ്പറമ്ബ് സ്വദേശി രതീഷിന്‍്ഖെ മകള്‍ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോള്‍ ആരതി പരാജയപ്പെട്ടിരുന്നു.

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്ബില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്ബ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ സധൈര്യം നേരിടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ആശയക്കുഴപ്പം പരിഹരിക്കാന്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം ഇതിനായി 1056 എന്ന നമ്ബറില്‍ വിളിക്കുക)

Post a Comment

Previous Post Next Post