ദേശീയപാതയില്‍ ബൈക്കും പിക്-അപ് വാനും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം.



 തിരുവനന്തപുരം:കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ബൈക്കും പിക്-അപ് വാനും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം.

മേലില വില്ലൂര്‍ അലന്‍ നിവാസില്‍ പരേതനായ രാജന്‍-പൊന്നമ്മ ദമ്ബതികളുടെ മകന്‍ അലന്‍ രാജു (രഞ്ചു, 34) ആണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു അപകടം സംഭവിച്ചത്. കുന്നിക്കോട് ശാസ്ത്രി ജങ്ഷന് സമീപമുള്ള പമ്ബില്‍ നിന്നു പെട്രോള്‍ നിറച്ചശേഷം ദേശീയപാതയിലേക്ക് പ്രവേശിച്ച ബൈക്കാണ് അപകടത്തില്‍പെട്ടത്.

അമിതവേഗത്തില്‍ എത്തിയ വാന്‍ ഇരുചക്രവാഹനമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് അലന്‍ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഇയാളെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്തതാണ് കഴിഞ്ഞില്ല . സഹയാത്രികനായ ദിലീഷ് ഭവനില്‍ ദിലീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കുന്നിക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Post a Comment

Previous Post Next Post