നെടുമ്ബാശേരി വിമാനത്താവളത്തിലേയ്ക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്ക്കൊച്ചി: കൊച്ചി നെടുമ്ബാശേരിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വിമാനത്താവളത്തിലേയ്ക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്.

കോട്ടയം ചങ്ങനാശ്ശേരി കരിങ്ങട വീട്ടില്‍ അലന്‍ അന്റണി (28) ആണ് മരിച്ചത്.
ബന്ധുക്കളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കാറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടില്‍ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടില്‍ ഷെജി വര്‍ഗീസ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം് 5.30ഓടെ നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം.

കാര്‍ നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. അലന്‍ കാറില്‍ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അലന്‍ മരിച്ചു. മറ്റു മൂന്ന് പേരുടെ നില ഗുരുതരമല്ല.

Post a Comment

Previous Post Next Post