തൃശ്ശൂർ ചാവക്കാട്: പൊന്നാനി ദേശീയപാത എടക്കഴിയൂരില്‍ അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.
എടക്കഴിയൂര്‍ വലിയ പുരക്കല്‍ വീട്ടില്‍ ഷിഹാബ് (21), എടക്കഴിയൂര്‍ കല്ലുവായ് വീട്ടില്‍ ആഷിക് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂള്‍ പരിസരത്താണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.