കർണ്ണാടക മാതാപുരത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാനന്തവാടി സ്വദേശിയാ യ യുവാവ് മരിച്ചു സഹയാത്രിക രായ 4 പേർക്ക് പരിക്കേറ്റുകർണാടകയിൽ വാഹനാപകടം;

മാനന്തവാടി സ്വദേശിയായ

യുവാവ് മരിച്ചു

മാനന്തവാടി: കർണ്ണാടക മാതാപുരത്ത് കാറുകൾ തമ്മിൽ

കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാനന്തവാടി സ്വദേശിയാ

യ യുവാവ് മരിച്ചു. രണ്ടേനാൽ താന്നിയാട് വള്ളി കുഞ്ഞമ്മദി

ന്റെ മകൻ ഇസ്മായിൽ (27) ആണ് മരിച്ചത്. സഹയാത്രിക

രായ 4 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശി

പിച്ചു. കർണാടകയിൽ ബേക്കറി നടത്തിപ്പിന് കട അന്വേഷി

ക്കുന്നതിനായി പോയി മടങ്ങിവരുന്ന വഴിയാണ് അപകടം.

പരിക്കേവരെ മൈസൂർ ഹുൻസൂർ റോഡിലുള്ള വൃന്ദാവൻ

ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രണ്ടേനാല്,

കോറോം, കാട്ടിക്കുളം എന്നിവിടങ്ങളിൽ കർട്ടൺ വിൽപ്പന

സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു ഇസ്മായിൽ.

Post a Comment

Previous Post Next Post