കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു




തൃശ്ശൂർ പെരുമ്പിലാവ്: കൊരട്ടിക്കരയില്‍വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു കൊരട്ടിക്കര പള്ളിയ്ക്ക് സമീപം ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം.

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് യാത്രികനെ പുറത്തെടുത്തത്.

.കാര്‍ ഓടിച്ചിരുന്ന ഞാങ്ങാട്ടിരി തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷാഫിയാണ് (26) മരിച്ചത്

നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ ഭാഗികമായി വാഹനഗതാഗതം തടസ്സപ്പെട്ടു. 

Post a Comment

Previous Post Next Post