പരീക്ഷയ്ക്ക് പോയ പെൺകുട്ടിയും സഹോദരനും സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു…പെൺകുട്ടിയുടെ നില അതീവ ഗുരുതരം…




കോട്ടയം കൊല്ലാട് കളത്തിൽ കടവ് മാർ ബസേലിയോസ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.
 .
പരീക്ഷയ്ക്ക് പോയ പെൺകുട്ടിയും സഹോദരനും സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം. പെൺകുട്ടിയുടെ നില അതീവ ഗുരുതരം. കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചൻ്റെ മക്കളായ അന്നു സാറാ അലി (17), അഡ്വിൻ അലി (20) എന്നിവരാണ് അപകടത്തിൽപെട്ടത്. അതീവ ഗുരുതരമായി തുടരുന്ന അന്നുവിൻ്റെ ജീവൻ വെൻ്റിലേറ്റർ സഹായത്തോടെയാണ് നിലനിർത്തുന്നത്.

തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ അഡ്വിനും തീവ്രപരിചരണ വിഭാഗത്തിലാണ്. . മഴയെ അവഗണിച്ചും സഞ്ചരിക്കുകയായിരുന്ന ഇവരുടെ സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അന്നു. ബാങ്ക് പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നേടുകയാണ് അഡ്വിൻ.

Post a Comment

Previous Post Next Post