കോതമംഗലത്ത്‌ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവ് ഗുരുതരാവസ്ഥയിൽഎറണാകുളം 

കോതമംഗലം: വാടകകെട്ടിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. നേര്യമംഗലം മുഞ്ചയ്ക്കല്‍ ഇബ്രാഹീമിന്റെ മകള്‍ ലൈല (40)യാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം കണ്ടെത്തിയ ബന്ധുവായ അലിമുത്തു അവശനിലയില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികത്സയിലാണ്.

ഇന്നലെ വൈകുന്നേരം 7 മണിയോടടുത്താണ് ലൈലയേയും അലിമുത്തുവിനെയും അവശനിലയില്‍ കണ്ടെത്തിയത്. ഇതുവഴി എത്തിയ ഊന്നുകല്‍ സി ഐ ഒ എ സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചത്. വീടിന് മുന്നില്‍ ആള്‍ക്കുട്ടം കണ്ടാണ് പൊലീസ് സംഘം വിവരങ്ങള്‍ തിരക്കാന്‍ വാഹനം നിര്‍ത്തിയത്. വീടിനുള്ളില്‍ കപ്പയും എല്ലും വയ്ക്കുന്നതിനിടെ കല്‍ക്കണ്ടം കഴിച്ചെന്നും ഇതിന് ശേഷമാണ് അസ്വസ്തത അനുഭവപ്പെട്ടതെന്നുമാണ് അലിമുത്ത് പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

ഇടുക്കി സ്വദേശിയ കുഞ്ഞുമോനാണ് ലൈലയുടെ ഭര്‍ത്താവ്. ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.കഴിഞ്ഞ 9 വര്‍ഷത്തിലേറെയായി കുഞ്ഞുമോന്‍ നെല്ലിമറ്റത്താണ് താമസിച്ചുവരുന്നത്. നെല്ലിമറ്റത്ത് മരുതുംപാറയില്‍ ജെയിംസിന്റെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ച്‌ വന്നിരുന്നത്.അലിമുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടില്‍ ഉണ്ടായിരുന്നെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളില്‍ നിന്നും വിവരശേഖരണം നടത്തിയാലെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവു എന്നും സി ഐ അറയിച്ചു.

Post a Comment

Previous Post Next Post