താനൂരിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മേൽപ്പാലത്തിലേക്ക് ഇടിച്ച് കയറി ആളപായം ഇല്ലമലപ്പുറം താനൂർ

എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഇൻ്റർലോക്ക് കട്ടയുമായി പോകുന്ന ലോറി ദേവധാർ മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു ആർക്കും പരിക്കില്ല ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു ഇന്നലെ രാത്രി 1 മണിയോടെയാണ് സംഭവം നടന്നത്.

ലോറിയിലുണ്ടായിരുന്ന ഇൻ്റർലോക്ക് കട്ടകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി തകർന്ന ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ലോറിയിൽ നിന്നും  ഓയിൽ റോഡിൽ  പരന്നതിനെ തുടർന്ന് താനൂർ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി റോഡ് ക്ലീൻ ചെയ്തു 

താനൂർ പോലീസും, പോലീസ് വളണ്ടിയർമാരും, TDRF വളണ്ടിയർമാരും രക്ഷാപ്രവർത്തത്തിന് നേത്രത്വം നൽകി

TDRF & പോലീസ് വളണ്ടിയർമാരായ 

സലാം അഞ്ചുടി,ജാബിർ, 

സവാദ്, ആഷിഖ്താനൂർ,മുദസ്സിർ, റഫീഖ്അർഷാദ്ഷ,ഫീഖ് ബാബു എന്നിവർ പങ്കെടുത്തു 
Post a Comment

Previous Post Next Post