പാലക്കാട് മണ്ണാർക്കാട്: പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വീട്ടിക്കാട് വിട്ടിൽ ദീപികയാണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് അവിനാഷ് വീടിനുള്ളിൽ വെച്ച് മടവാൾ കൊണ്ട് കഴുത്തിലും മറ്റും
വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു.
ഉടൻ പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ദീപിക മരണപ്പെട്ടു.ഇവർക്ക് ഒന്നര വയസുള്ള ഒരാൺകുട്ടിയുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
