ചങ്കുവെട്ടി ചോലക്കുണ്ടിൽ നിർത്തിയിട്ട ചരക്കുലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്

 കോട്ടയ്ക്കൽ ചങ്കുവെട്ടി ചോലക്കുണ്ടിൽ റോഡിൽ നിർത്തിയിട്ട ചരക്കുലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്




മലപ്പുറം : കോട്ടയ്ക്കൽ ചങ്കുവെട്ടി ചോലക്കുണ്ട് റോഡിൽ പള്ളിപ്പടിയ്ക്ക് സമീപം  നിർത്തിയിട്ട ചരക്കുലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ പുതുപ്പറമ്പ് ഉണ്ണിയാലുങ്ങൽ ആലിപ്പറമ്പിൽ ഫസ് ലു റഹ്മാൻ , പിതാവ് മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെ ചങ്കുവെട്ടിയിലെ ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ഫസ്‌ലു റഹ്‌മാന്റെ  കാലിന് പൊട്ടലുണ്ട്. സ്വകാര്യ ബസ്സുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന വീതി കുറവുള്ള പാതയിൽ പലയിടങ്ങളിലായി  വലിയ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നത് നിത്യ കാഴ്ചയാണ്.



Post a Comment

Previous Post Next Post