തൃശ്ശൂർ ചാലക്കുടി
അന്തര്‍ സംസ്ഥാന പാതയില്‍ കാഞ്ഞിരപ്പിള്ളി ഡ്രീംവേള്‍ഡിന് സമീപവും പിള്ളപ്പാറയിലുമാണ് അപകടമുണ്ടായത്. പിള്ളപ്പാറയില്‍ ജീപ്പും കാറുമാണ് കൂട്ടിയിടിച്ചത്. ജീപ്പിലുണ്ടായിരുന്ന കോലഞ്ചേരി സ്വദേശികളായ കുടിയിരിപ്പ് തോട്ടാനത്ത് തോമസ്(56), മോഹനന്‍(23), സനാരതന്‍(25), അലി(25)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അലിയെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഞായര്‍ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം.
കാഞ്ഞിരപ്പിള്ളി ഡ്രീംവേള്‍ഡിന് സമീപം സഞ്ചാരികള്‍ സഞ്ചരിച്ച കാറുകള്‍കൂട്ടിയിടിച്ചാണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. വരാക്കര ആച്ചാണ്ടി ജെറിന്‍ ജോസ്(35), കുറ്റിച്ചിറ പെല്ലിശേരി സന്തോഷ്(48), ഭാര്യ നിമ്മി(41), മക്കളായ സാന്ദ്ര(18), സാന്ദ്രീന(9)എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ അതിരപ്പിള്ളി, തുമ്ബൂര്‍മുഴി, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.