തലസ്ഥാനത്ത് മദ്യലഹരിയിൽ ഓടിച്ച കാര്‍ 11 ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിച്ചുതിരുവനന്തപുരം: തലസ്ഥാനത്ത് കാര്‍ 11 ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിച്ചു. ഇന്നോവ കാര്‍ ആണ് 11 ഇരുചക്ര വാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചത്.

ആര്യനാട് ബാങ്കിന് സമീപമാണ് സംഭവം. കാര്‍ വഴിയാത്രക്കാരനായ ഒരാളുടെ കാലില്‍ കയറുകയും ചെയ്തു.

ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച്‌ തെറിപ്പിച്ചത്. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്

Post a Comment

Previous Post Next Post