കണ്ണൂര്‍: കണ്ണവത്ത് കാര്‍ റോഡരികിലെ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്.
കൊമ്മേരി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. അനില്‍കുമാറിനെ കൂടാതെ കാറില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.