കോട്ടയം: ഇരുമ്ബുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമന്‍ നായര്‍ (62) ആണ് മരിച്ചത്.
തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പുടമയായ പുരുഷോത്തമന്‍ നായരുടെ മരണം. വര്‍ക്ക് ഷോപ്പിന് സമീപത്തെ പുളിമരത്തില്‍ കയറിയാണ് സമീപത്തെ മാവില്‍ നിന്ന് മാങ്ങ പറിക്കാന്‍ ശ്രമിച്ചത്.
ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ഇരുമ്ബു തോട്ടി മുകളിലൂടെ കടന്നുപോകുന്ന 11 കെ വി ലൈനില്‍ നിന്ന് തട്ടി. ഷോക്കേറ്റ് തത്ക്ഷണം പുരുഷോത്തമന്‍ നായര്‍ മരിച്ചു.
ഇന്നലെ ഇരുമ്ബ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ അച്ഛനും മകനും മരിച്ചിരുന്നു. 11 കേ.വി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു ഈ മരണങ്ങളും. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപത്തായിരുന്നു അപകടം. പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്.
