താനൂർ വട്ടത്താണിയിൽ റെയിൽ മുറിച്ച് കടക്കവേ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

താനൂര്‍: വട്ടത്താണിക്ക് സമീപം വലിയപാടത്ത് കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ധി എക്‌സ്പ്രസ്സ് ട്രയിന്‍ തട്ടി വയോധികന്‍ മരിച്ചു


താനാളൂര്‍ പകര സ്വദേശിയും അരീക്കാട് ചോലക്ക് സമീപം താമസക്കാരനുമായ പരേതനായ കൊയക്കാട്ടി പറമ്ബില്‍ മുഹമ്മദ് മകന്‍ അലവി ഹാജി (74) ആണ് മരിച്ചത്.


വെള്ളിയാഴ്ച പകരയിലുള്ള മകള്‍ സൈനബയുടെ വീട്ടില്‍ പോയതായിരുന്നു. ശനിയാഴ്ച രാവിലെ മകളുടെ വീട്ടില്‍ നിന്ന് ആടിനെ വാങ്ങണമെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു. രാവിലെ 6.40 നുള്ള ജനശതാബ്ധി എക്‌സ്പ്രസ് തട്ടി മരിച്ചത്. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് മുസ്തഫ, അബ്ദുല്‍ ബാരി, സൈനബ. മരുമക്കള്‍: ബഷീര്‍ നന്തനില്‍, ഷഹര്‍ മോള്‍, നൂര്‍ജഹാന്‍. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി മൂന്നാം മൂല, ഏനി ഹാജി പകര തിത്തീമു ഇട്ടിലാക്കല്‍, ആയിഷുമ്മു അരീക്കാട്, ഫാത്തിമ പകര.



Post a Comment

Previous Post Next Post