കോട്ടയം: രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചു കയറി.
നിയന്ത്രണം വിട്ട ആംബുലന്‍സ് സമീപത്തെ റോട്ടറി ക്ലബ്ബിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച കാറിലും റോഡരികിലെ പെട്ടിക്കടയിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും തട്ടിയ ശേഷമാണ് ആംബുലന്‍സ് സമീപത്തെ റോട്ടറി ക്ലബ്ബിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ക്ലബ് അംഗങ്ങളുടെ കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്ന് ആംബുലന്‍സില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങിയോടിയതായും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി