അഞ്ചല്‍: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഇടയം മുതുവാനത്ത് ജംഗ്ഷനില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.
തടിക്കാട് ഭാഗത്തു നിന്നും ആയൂര്‍ ഭാഗത്തേക്ക് പോയ കാറും മലയാംകുളം ഭാഗത്തു നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.അജിക്ക് തലയ്ക്കാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്. തടിക്കാട് കണ്ണങ്കാവില്‍ ഹിജാസിന്‍്റെ കറുമായാണ് കൂട്ടിയിടിച്ചത്.അഞ്ചല്‍ എസ്.ഐ ഷാജഹാന്‍്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഈ സ്ഥലത്ത് അപകടം പതിവായിരുന്നതിനാല്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാനായി റോഡരികില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചിട്ടുള്ളതാണ്