നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് യുവതിക്ക് ഗുരുതര പരിക്കേറ്റു.



തിരുവല്ല: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് കോട്ടയം സ്വദേശിനിയായ യുവതിക്ക് ഗുരുതര പരിക്കേറ്റു.

കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി (37)ക്കാണ് പരിക്കേറ്റത്.

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിന്‍സി. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് സാരമായി പരിക്കേറ്റ ജിന്‍സി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post