നിയന്ത്രണം വിട്ട കാർ മതിലിടിച്ച്‌ മറിഞ്ഞ് ഒരാൾ മരണപ്പെട്ടു നാല് പേർക്ക് പരിക്ക്കോഴിക്കോട്: കാര്‍ മതിലിടിച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ്  യുവാവ് മരിച്ചു. ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം അര്‍ദ്ധരാത്രി 12 മണിയ്ക്കായിരുന്നു അപകടം.

പാലത്ത് അടുവാറക്കല്‍ താഴം പൊറ്റമ്മല്‍ ശിവന്റെ മകന്‍ അഭിനന്ദ് (20) ആണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ മതിലിലിടിച്ച്‌ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുവാറക്കല്‍ താഴം കൊല്ലരു കണ്ടിയില്‍ പ്രഫുല്‍ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കല്‍ മീത്തല്‍ സേതു(19), എരവന്നൂര്‍ കക്കുഴി പറമ്ബില്‍ സഹാഹുദ്ദീന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവയരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇതുവഴി വന്ന മറ്റു വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഭിനന്ദിന്റെ മാതാവ് നിഷ. സഹോദരങ്ങള്‍: അഭില, അഭിനവ്.

Post a Comment

Previous Post Next Post