കുറ്റ്യാടി ചുരം റോഡിൽ 4 ആം വളവിൽ മണ്ണിടിച്ചിൽ
തൊട്ടിൽപ്പാലം:
കുറ്റ്യാടി പക്രന്തളം ചുരം റോഡിൽ നാലാം വളവിൽ മണ്ണിച്ചിൽ.
റോഡിൻ്റെ പാതി ഭാഗത്തോളം മണ്ണ് പതിച്ചതിനാൽ റോഡിൻ്റെ ഒരു ഭാഗത്ത് കൂടി മാത്രമേ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയൂ എന്നതിനാലും
മണ്ണിനൊപ്പം പാറക്കലും തങ്ങി നിൽക്കുന്നതിനാൽ ഇതു വഴി കടന്നു പോകുന്ന വാഹനത്തിലെ ഡ്രൈവർമാർ ജാഗ്രത പാലിക്കുക.
നാദാപുരം ഫയർഫോഴ്സ് അധികൃതരും, തൊട്ടിൽപ്പാലം പോലീസും, ചുരം ഡിവിഷൻ ഹെൽപ്പ് കെയർ വാട്സപ്പ് കൂട്ടായ്മ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
മഴ ശക്തമാവുകയാണെങ്കിൽ നാലാം വളവിൽ കൂടുതൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ചുരം വഴി കടന്നുപോകുന്നവർ അതീവ ജാഗ്രത പാലിക്കുക.18/6/22