എറണാകുളം വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി



എറണാകുളം വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

എറണാകുളം വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. തുരുത്തുമ്മേല്‍ പുരുഷോത്തമന്റെ മകന്‍ ശ്രെയസിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 3 മണിയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് തിരയില്‍ പെട്ടത്. പ്രദേശവാസികളായ കുട്ടികള്‍ പതിവായി ബീച്ചില്‍ കുളിക്കാനെത്തുന്നതാണ്. ഇന്ന് കടല്‍ പ്രക്ഷുബ്ദമായതോടെ തിരയില്‍ പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ത്ഥിക്കുവേണ്ടി ഞാറക്കല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്. പുതുവൈപ്പ് സാന്തക്രൂസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രെയസ്.


Post a Comment

Previous Post Next Post