തിരുവനന്തപുരം
വെഞ്ഞാറമൂട് പുല്ലമ്പാറ തേമ്പാംമൂട്ടിൽ കെ.എസ്.ആർ.റ്റി.സി ബസ് മറിഞ്ഞു
പുല്ലമ്പാറ തേമ്പാംമൂട്ടിൽ ബസ് മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നെടുമങ്ങാട് നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസാണ് അപകടത്തിൽപ്പെട്ടത്. തേമ്പാംമുട് ജംഗ്ഷനും മൃഗാശുപത്രിക്ക് ഇടയിയുളള കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. 45 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.