കോട്ടക്കൽ : പുത്തൂരിൽ ഇന്ന് രാവിലെ നടന്ന കൂട്ടവാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരണപ്പെട്ടു. ചിനക്കൽ (അൽമനാർ സ്ക്കൂളിന് സമീപത്ത് താമസിക്കുന്ന)ചങ്ങരം ചോല ഷാനവാസിൻ്റെ മകൾ (ചങ്ങരൻ ചോല ഖാദർ എന്നവരുടെ പേരക്കുട്ടി) റീം ഷാനവാസ് (9 വയസ്സ്) മരണപ്പെട്ടു. അപകടം നടന്നതുമുതൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ അരിച്ചൊള് ഭാഗത്ത് ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ചും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലും ട്രാൻസ്ഫോമറിലും ഇടിച്ചും വൻ അപകടമുണ്ടായത്. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
ഇതിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഈ ദുഃഖവാർത്ത പുറത്തുവന്നത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുത വിതരണവും തടസ്സപ്പെട്ടിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
