അയൽവാസികളായ രണ്ട് കുട്ടികൾ പാറക്കുഴിയിൽ മുങ്ങിമരിച്ചു


മലപ്പുറം  താനൂർ  അയ്യായ പകരയിൽ പ്പാറ കുഴിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു 

താനാളൂർ അയ്യായ റോഡിലെ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9) വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. അയ്യായ വെള്ളച്ചാൽ പകര തൊട്ടികുണ്ട് പാറക്കുഴിയിൽ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അവധിദിനമായതിനാൽ, താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനെത്തിയതായിരുന്നു കുട്ടികൾ. സമീപത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചു. ഉടൻതന്നെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരിച്ച രണ്ടുപേരും ഇട്ടിലാക്കൽ എ.എം.എൽ.പി. സ്‌കൂളിലെ വിദ്യാർഥികളാണ്.

കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി സലാമിൻെറ (ഹോട്ടൽ) മകൾ മുഹ്സിനയുടെ മകന് ആണ് ഫാദി അമൻ.



 

Post a Comment

Previous Post Next Post